Flash News

കശ്മീരില്‍ ഏറ്റുമുട്ടല്‍



ശ്രീനഗര്‍: കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇന്‍ഡര്‍ഗ്രാം പത്താന്‍ സ്വദേശി ബാസിത് അഹ്മദ് മിര്‍, ബ്രാട്ട് സോപോര്‍ സ്വദേശി ഗുല്‍സാര്‍ അഹ്മദ് എന്നിവരാണു മരിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍.
Next Story

RELATED STORIES

Share it