Flash News

കശ്മീരില്‍ ഏറ്റുമുട്ടല്‍ ; രണ്ടു മരണം



ശ്രീനഗര്‍: ഉത്തര കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി രണ്ടു സായുധസംഘാംഗങ്ങള്‍ മരിച്ചു. ആയുധധാരികളുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്ന് ഹന്ദ്‌വാര മേഖലയിലെ ഭഗത്പുരയില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെ സംഘാംഗങ്ങള്‍ വെടിവച്ചു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്തുനിന്ന് രണ്ട് ആയുധങ്ങള്‍ കണ്ടെടുത്തു. അതേസമയം, ദക്ഷിണ കശ്മീരിലെ കുല്‍ഗം ജില്ലയില്‍ ഈ മാസം ഏഴിന് അക്രമികളുടെ വെടിയേറ്റ് ആശുപത്രിയിലായിരുന്ന സാധാരണക്കാരന്‍ മരിച്ചു. മുഹമ്മദ് ഹുസയ്ന്‍ ദുര്‍ ആണ് മരിച്ചത്. ആക്രമണത്തില്‍ മൂന്ന് സാധാരണക്കാരും പോലിസുകാരനും മരിച്ചിരുന്നു.
Next Story

RELATED STORIES

Share it