കശ്മീരില്‍ ഏറ്റവും വലിയ റോഡ് തുരങ്കം വരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കരികിലെ ഗുരുസ് പട്ടണത്തിനടുത്ത റസ്ദാന്‍ ചുരത്തില്‍ 9,000 കോടി രൂപ ചെലവില്‍ റോഡ് തുരങ്കം നിര്‍മിക്കുന്നതിനുള്ള നിര്‍ദേശം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ഗുരൂസ് പട്ടണത്തെ കശ്മീര്‍ താഴ്‌വരയുടെ മറ്റു മാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ തുരങ്കത്തിന് 18 കിലോമീറ്റര്‍ നീളമുണ്ടാകും. നിര്‍ദേശം കേന്ദ്രം അംഗീകരിക്കുന്നുവെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കമായിരിക്കുമിത്.
ജമ്മു കശമീരിലെ 9.2 കിലോമീറ്റര്‍ നീളമുള്ള ചെനാനി-നശ്‌രി തുരങ്കത്തിന്റെ ഇരട്ടിയോളം വലുപ്പം വരും നിര്‍ദ്ദിഷ്ട തുരങ്കം. ഇതിന്റെ നിര്‍മാണം ഈ വര്‍ഷം ഒടുവില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബന്ദിപുര ജില്ലയിലെ ഗുരൂസ് പ്രകൃതിരമണീയമായ താഴ്‌വരയാണ്. മഞ്ഞുമാസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച മൂലം ഗുരൂസ്, കശ്മീര്‍ താഴ്‌വരയിലെ ഇതര ഭാഗങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുക പതിവാണ്. തുരങ്കം യാഥാര്‍ഥ്യമാവുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാനാവും.
റോഡ് തുരങ്കം സംബന്ധിച്ച സാധ്യതാ പഠനം പൂര്‍ത്തിയായെന്ന് ബിആര്‍ഡി ചീഫ് എന്‍ജിനീയര്‍ ബ്രിഗേഡിയര്‍ എ കെ ദാസ് അറിയിച്ചു. തുരങ്കം നിര്‍മിക്കുന്നുവെങ്കില്‍ അത് സൈന്യത്തിനും ജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it