Flash News

കശ്മീരില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കശ്മീരില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
X
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.സ്‌പെഷ്യല്‍ പോലിസ് ഓഫിസറായ ദീപക് ഖജൂരിയ (28)ആണ് അറസ്റ്റിലായത്. ജനുവരി പത്തിനാണ് കത്വ ജില്ലയിലെ രസാനയില്‍ ഗോത്രവിഭാഗത്തില്‍പെട്ട ആസിഫ ബാനുവിനെ കാണാതായത്. ഒരാഴ്ചക്ക് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ലൈംഗിക പീഡനവും പൊള്ളലുമേറ്റതിന്റെ പരിക്കുകളും പാടുകളുമുണ്ടായിരുന്ന മൃതദേഹത്തിന്റെ സ്വകാര്യ ഭാഗം കുത്തിക്കീറിയ നിലയിലുമായിരുന്നു.
ആദ്യം അന്വേഷിച്ച കത്വ പോലിസ് സംഭവത്തില്‍ ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍, പോലിസ് പിടികൂടിയത് യഥാര്‍ത്ഥ പ്രതിയെ അല്ല എന്നാരോപിച്ച് പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കേസ് അന്വേഷണം െ്രെകം ബ്രാഞ്ച് ഏറ്റെടുത്തത്. െ്രെകം ബ്രാഞ്ചിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പോലിസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ തന്നെയാണ് പീഡനം നടത്തിയതെന്ന് തെളിഞ്ഞത്.
കുതിരയെ വെള്ളം കുടിപ്പിക്കാന്‍ പോയ ബാലികയെ ഖജൂരിയയും കൗമാരക്കാരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി അടുത്തുള്ള ഗോശാലയില്‍ എത്തിച്ച് ഒരാഴ്ചയോളം ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ സംഘത്തിന്റെ ഭാഗമാവുകയും ചെയ്തു. സംഭവത്തില്‍ ഖജൂരിയയുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവ് ലഭിച്ചതായും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണ്. മുന്‍പ് തന്നെ ഈ പോലിസുകാരന്‍ ഇവരെ ഉപദ്രവിച്ചിരുന്നതായും കുട്ടിയുടെ കുടുംബം പറഞ്ഞു.
Next Story

RELATED STORIES

Share it