കശ്മീരില്‍മൂന്ന് ബിഎസ്എഫ്ജവാന്മാര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ സൈനിക വാഹനവ്യൂഹത്തിനെതിരേ വന്ന ഒളിയാക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ഹെഡ് കോണ്‍സ്റ്റബിള്‍ ഗിരീഷ് കുമാര്‍ ശുക്ല, കോണ്‍സ്റ്റബിള്‍ മഹീന്ദര്‍ റാം, ഹവില്‍ദാര്‍ ദിനേശ് എന്നിവരാണു കൊല്ലപ്പെട്ടത്. ബെജ് ബെഹ്‌റയ്ക്കടുത്ത സര്‍ക്കാര്‍ ആശുപത്രിക്കു സമീപമാണ് ആക്രമണം. 23 വാഹനങ്ങളടങ്ങുന്ന വ്യൂഹം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് അവധി കഴിഞ്ഞു മടങ്ങുന്ന സൈനികരെ കൊണ്ടുപോവുകയായിരുന്നു.
Next Story

RELATED STORIES

Share it