കശ്മീരിലെ മഞ്ഞിടിച്ചില്‍: സൈനികന്റെ മൃതദേഹം കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കാര്‍ഗിലില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിലുണ്ടായ മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെടുത്തു. തിരുനെല്‍വേലി വല്ലരാമപുരം സ്വദേശി വിജയ്കുമാര്‍ എന്ന ജവാന്റെ മൃതദേഹമാണ് 12 അടി താഴ്ചയില്‍നിന്ന് തിരച്ചിലിനിടെ സൈനികര്‍ കണ്ടെത്തിയത്.
മൂന്നു ദിവസത്തോളമായി സൈന്യം തിരച്ചില്‍ നടത്തിവരുകയായിരുന്നു. വിജയ്കുമാര്‍ ഉള്‍പ്പെടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു സൈനികരാണ് ദുരന്തത്തില്‍ അകപ്പെട്ടത്. ഇതില്‍ സുജിത്ത് എന്ന ജവാനെ ആദ്യദിവസം രക്ഷപ്പെടുത്തിയിരുന്നു.
ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിജയ്കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. സമുദ്രനിരപ്പിന് 17,500 അടി മുകളിലാണ് അപകടമുണ്ടായ പ്രദേശം.
Next Story

RELATED STORIES

Share it