Flash News

കശ്മീരിന് പ്രത്യേക അവകാശം : കേസ് മാറ്റി



ന്യൂഡല്‍ഹി: കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 35 എക്കെതിരേ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി. ജമ്മുകശ്മീരിലെ വിവിധ വിഭാഗങ്ങളുമായി നടക്കുന്ന സമാധാന ചര്‍ച്ചകളെ ബാധിക്കുമെന്നും അതിനാല്‍, വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കേന്ദ്രത്തിനു വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചിനു മുമ്പാകെയാണ് വാദം കേള്‍ക്കുന്നതിന് ആറു മാസത്തെ സമയം തേടിയത്. ഇതേത്തുടര്‍ന്ന്, കേസ് മൂന്നു മാസത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. അനുച്ഛേദം 35 എ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നാലു ഹരജികളാണ് തിങ്കളാഴ്ച കോടതിയുടെ പരിഗണനയില്‍ വന്നത്. 2014ല്‍ ഡല്‍ഹിയിലെ വി ദി സിറ്റീസണ്‍സ് എന്ന എന്‍ജിഒ ആണ് കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 35 എക്കെതിരേ പ്രധാന ഹരജി ഫയല്‍ ചെയ്തത്. പിന്നീട് വന്ന മൂന്നു ഹരജികള്‍ ഇതോട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it