kozhikode local

കശ്മീരികള്‍ക്കായി ശബ്ദിച്ചാല്‍ ദേശവിരുദ്ധനായി: രജ്ദീപ് സര്‍ദേശായി

കോഴിക്കോട്: കശ്മീരില്‍ പട്ടാളം നടത്തുന്ന ക്രൂരതകള്‍ക്കും മനുഷ്യാവകാശത്തിനും വേണ്ടി ശബ്ദിക്കുന്നവരെ രാജ്യദ്രാഹികളെന്ന് മുദ്രകുത്തുകയാണെന്ന്   മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. സത്യത്തിനും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഭരണകൂടത്താല്‍ ദേശവിരുദ്ധ മുദ്ര ചാര്‍ത്തപ്പെടുന്നുവെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സംവദിക്കവെ അദ്ദേഹം പറഞ്ഞു. ചാനലിലെ പാനല്‍ ചര്‍ച്ചകളില്‍ ഏറിയകൂറും സമൂഹത്തില്‍ ഭിന്നത പ്രോല്‍സാഹിപ്പിക്കുന്ന അനാവശ്യ കാര്യങ്ങളാണ് ചര്‍ച്ചക്കെടുക്കുന്നത്്.  വിദ്യഭ്യാസം, ആരോഗ്യം, കാര്‍ഷിക വിളകളുടെ താങ്ങുവില തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്താല്‍ ചാനല്‍ ചര്‍ച്ചകള്‍ ആരും കാണാത്ത അവസ്ഥയാണ്. കേരളത്തില്‍ നിന്ന്്് ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തക്ക് ദേശീയ മാധ്യമ ചര്‍ച്ചകളില്‍ ഇടം ലഭിച്ചു. എന്നാല്‍ കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ മുന്നേറ്റത്തിന് അത്തരമൊരു പിന്തുണ ദേശീയ ചാനലുകളില്‍ നിന്ന് ഇന്നത്തെ അവസ്ഥയില്‍ ലഭിക്കില്ല. ചാനല്‍ ചര്‍ച്ചകള്‍ അനാവശ്യമായി ഒച്ചവയ്ക്കുന്ന ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞ മാര്‍ക്കറ്റായി അധപതിച്ചു. പ്രമുഖ മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ വിഴുങ്ങിയിരിക്കയാണ്. ഇത്തരം കോര്‍പറേറ്റ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നട്ടെല്ല് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സര്‍ദേശായി പറഞ്ഞു. പരിപാടിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ മോഡറേറ്ററായിരുന്നു.
Next Story

RELATED STORIES

Share it