Kollam Local

കശുവണ്ടി ഫാക്ടറിയിലെ ബോര്‍മ തകര്‍ന്നു വീണു



ചന്ദനത്തോപ്പ്: 90 അടി നീളമുള്ള കശുവണ്ടി ഫാക്ടറിയിലെ ബോര്‍മ തകര്‍ന്നുവീണു. ചന്ദനത്തോപ്പ്, മാമൂട് എഎ കശുവണ്ടി ഫാക്ടറിയിലെ ബോര്‍മയാണ് ഇന്നലെ പുലര്‍ച്ചെ തകര്‍ന്നു വീണത്. ഫാക്ടറിയുടെ മതിലിനുള്ളില്‍ തന്നെ ബോര്‍മ തകര്‍ന്നു വീണതിനാല്‍ അപകടങ്ങള്‍ ഒഴിവായി. കഴിഞ്ഞ മഴക്കാലത്തും ചന്ദനത്തോപ്പില്‍ കുഴിയത്ത് മറ്റൊരു കശുവണ്ടി ഫാക്ടറിയിലെ ബോര്‍മ തകര്‍ന്നു വീണിരുന്നു.  ബോര്‍മകള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത് സുരക്ഷാ മാനദണ്ഡപ്രകാരമാണോയെന്നുള്ളത് അധികൃതര്‍ ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.—.——.——
Next Story

RELATED STORIES

Share it