kannur local

കശുവണ്ടി ഉല്‍പാദനത്തില്‍ കുറവ്; കര്‍ഷകര്‍ ആശങ്കയില്‍

മട്ടന്നൂര്‍: ഉല്‍പാദനത്തിലെ കുറവു കാരണം കശുവണ്ടി കര്‍ഷകര്‍ പ്രതിസന്ധിയില്‍. ന്യായമായ വില ലഭിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് കശുവണ്ടി ലഭിക്കാത്തത് കര്‍ഷകര്‍ക്കും മലഞ്ചരക്ക് വ്യാപാരികള്‍ക്കും തിരിച്ചടിയായി.
മലയോര മേഖലയായ പേരാവൂര്‍, ഇരിട്ടി, ———മട്ടന്നൂര്‍ ശ്രീകണ്ഠപൂരം, ഇരിക്കൂര്‍ തുടങ്ങി മേഖലകളിലെ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗമായിരുന്നു കശുവണ്ടി. എന്നാല്‍ കഴിഞ്ഞകാലങ്ങളില്‍ കശുവണ്ടിക്ക് വേണ്ടത്ര വില ലഭിക്കാത്തതു കാരണം കര്‍ഷകര്‍ റബര്‍ കൃഷിയിലേക്ക് അകര്‍ഷിക്കപ്പെട്ടു.
എതാന്നും വര്‍ഷം വര്‍ഷം മുമ്പ് റബറിന് 200രൂപയുടെ മുകളില്‍ ലഭിച്ചതോടെ കര്‍ഷകര്‍ നുറുക്കണക്കിന് ഏക്കര്‍ കശുമാവ് കൃഷി മുറിച്ച് മാറ്റി റബര്‍ വച്ചുപിടിപ്പിക്കുകയായിരുന്നു. ഇതു കാരണമാണ് കശുവണ്ടി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാവാന്‍ കാരണം. നേരത്തെ, —ഉല്‍പാദനത്തില്‍ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനമായിരുന്നു കണ്ണുര്‍ ജില്ല.———
ദിനംപ്രതി നുറുകണക്കിന് ലോഡ് കശുവണ്ടി കയറ്റിഅയച്ച് സ്ഥാനത്ത് ഇപ്പോള്‍ നാമമാത്രമായ ലോഡ് മാത്രമാണ് കയറ്റി അയക്കുന്നത്. ആദ്യകാലങ്ങളില്‍ കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കാന്‍ സര്‍ക്കാര്‍ തന്നെ സംഭരണം ഏര്‍പ്പെട്ടുത്തിയിരുന്നു. —————എന്നാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞതോടെ സര്‍ക്കാര്‍ സംഭരണം നിര്‍ത്തി. —————കശുവണ്ടിക്ക് കിലോവിന് 100രൂപയില്‍ കുടുതല്‍ ഇപ്പോള്‍ ലദിക്കുന്നുണ്ട്. നാണ്യവിളയുടെ തകര്‍ച്ച കര്‍ഷകനെ പോലെ തന്നെ മലഞ്ചരക്ക് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു. സീസണ്‍ തുടങ്ങിട്ടും 30 ശതമാനം പോലും കശുവണ്ടി വിപണിയില്‍ എത്തുന്നില്ലെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.——————
Next Story

RELATED STORIES

Share it