Flash News

കശുവണ്ടി അഴിമതി : എല്ലാ രേഖകളും ഹാജരാക്കണം



തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷനില്‍ കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ത്വരിത പരിശോധനാ റിപോര്‍ട്ട് തയ്യാറാക്കാന്‍ സഹായിച്ച എല്ലാ രേഖകളും അടുത്ത മാസം എട്ടിന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം. കശുവണ്ടി ഇറക്കുമതിയില്‍ കുറഞ്ഞ ടെന്‍ഡര്‍ അവഗണിച്ച് കൂടിയ ടെന്‍ഡറിന് അനുമതി നല്‍കാന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രത്യേക താല്‍പര്യം കാണിച്ചെന്നു ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തൊഴിലാളികള്‍ക്കു വേണ്ടി സദുദ്ദേശ്യത്തോടെയാണു കശുവണ്ടി ഇറക്കുമതിയില്‍ മന്ത്രി ഇടപെെട്ടന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
Next Story

RELATED STORIES

Share it