Flash News

കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധം വ്യാപകം;ബീഫ് ഫെസ്റ്റുമായി യുവജന സംഘടനകള്‍

കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധം വ്യാപകം;ബീഫ് ഫെസ്റ്റുമായി യുവജന സംഘടനകള്‍
X


തിരുവന്തപുരം: മൃഗങ്ങളെ കാശാപ്പ് ചെയ്യുന്നത് നിരോധിച്ച് ഉത്തവിറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കൊച്ചിയിലും  തിരുവനന്തപുരത്തും യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. കൊച്ചിയിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. പ്രകടനവുമായി ഓഫീസിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ പൊറോട്ടയും ബീഫും കഴിച്ച് പ്രതിഷേധിച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ ഡിവൈഎഫ്‌ഐയും യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ എസ്എഫ്‌ഐയും ബീഫ് ഫെസ്റ്റ് നടത്തി.സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന ബീഫ് ഫെസ്റ്റ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.വീഴ്ച്ചകള്‍ മറച്ചുവക്കാനും ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുമാണ് തീരുമാനത്തിലൂടെ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it