Flash News

കശാപ്പ് നിരോധനം: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ജമാഅത്ത് കൗണ്‍സില്‍



കൊല്ലം: കശാപ്പ് നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റെയും തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എ പൂക്കുഞ്ഞ് പറഞ്ഞു. ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന നേതൃയോഗം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശാപ്പ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മുസ്്‌ലിം സമൂഹത്തിന്റെ മത വികാരത്തെ വ്രണപ്പെടുത്തുന്നതും ഭരണഘടനാവകാശ ലംഘനമാണെന്നും അത് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ നജുമുദ്ദീന്‍, മാവൂടി മുഹമ്മദ് ഹാജി സംസാരിച്ചു.
Next Story

RELATED STORIES

Share it