Flash News

കശാപ്പ് നിരോധനം വെല്ലുവിളിയെന്ന് കെപിഎംഎസ്



കൊച്ചി: കശാപ്പിനായി കാലിച്ചന്തകളിലൂടെയുള്ള കന്നുകാലികളുടെ വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പട്ടികജാതി, വര്‍ഗ, മുസ്‌ലിം ന്യൂനപക്ഷങ്ങളെ മുന്‍നിര്‍ത്തി ജാതീയ ധ്രുവീകരണം സൃഷ്ടിച്ചു രാഷ്ട്രീയ ലാഭം നേടാനുള്ള നീക്കമാണെന്നു കേരള പുലയന്‍ മഹാസഭ (കെപിഎംഎസ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലക്ഷക്കണക്കിനു പട്ടികജാതിക്കാരാണ് തുകല്‍ വ്യവസായവുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. ഒരു സുപ്രഭാതത്തില്‍ കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചാല്‍ തുകല്‍ മേഖലയുമായി ബന്ധപ്പെട്ട പട്ടികജാതിക്കാര്‍ ദുരിതത്തിലാവും. അത്തരം കാര്യങ്ങളിലൊന്നും ആലോചനകളില്ലാതെയാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ടയിലുള്ള ഗോവധ നിരോധനം നടപ്പാക്കുന്നതെന്നും ഇവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ ടി ശങ്കരന്‍, ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ ടി അയ്യപ്പന്‍കുട്ടി, പി എ ചന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it