Flash News

കശാപ്പ് നിരോധനം : ഭേദഗതിക്ക് നീക്കം

കശാപ്പ്  നിരോധനം : ഭേദഗതിക്ക് നീക്കം
X


ന്യൂഡല്‍ഹി: കശാപ്പിനായുള്ള കാലിവില്‍പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവില്‍ ഭേദഗതി വരുത്തിയേക്കും. വില്‍പന നിരോധിച്ച മൃഗങ്ങളില്‍നിന്ന് പോത്തിനെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. കേന്ദ്രത്തിന്റെ പുതിയ നിയമത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് കശാപ്പ് നിരോധന നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നത്. കശാപ്പിനായി എല്ലാതരം കന്നുകാലികളുടെയും ക്രയവിക്രയം തടഞ്ഞ കേന്ദ്രം, കന്നുകാലി എന്നതിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്താനാണ് ആലോചിക്കുന്നത്. നിലവിലെ നിയമപ്രകാരം കന്നുകാലികളെ വില്‍ക്കുമ്പോള്‍ കശാപ്പിനായല്ല എന്നു തെളിയിക്കുന്ന രേഖ ഹാജരാക്കണം. പുതിയ നിയമം പുനപ്പരിശോധിക്കണമെന്ന് കേരളം, കര്‍ണാടക, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചിരുന്നു. തമിഴ്‌നാട്ടില്‍ പുതിയ നിയമത്തിനെതിരേ ഡിഎംകെയുടെ നേതൃത്വത്തില്‍ നാളെ പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, മേഘാലയയില്‍ ബീഫ് നിരോധനം സാധ്യമാവില്ലെന്നു ബിജെപി നേതാവ് പറഞ്ഞു. സംസ്ഥാനത്തെ ബിജെപി നേതാക്കളെല്ലാം ബീഫ് കഴിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ പുതിയ നിയമം അംഗീകരിക്കില്ലെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
Next Story

RELATED STORIES

Share it