kozhikode local

കശാപ്പ് നിരോധനം പൗരാവകാശങ്ങളുടെ ലംഘനം : കെഎന്‍എം



കോഴിക്കോട്: കശാപ്പ് നിരോധനം നടപ്പില്‍ വരുത്തുന്നതിലുള്ള നിയമനിര്‍മ്മാണ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെഎന്‍എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കാലാകാലമായി ലോകത്തെ മഹാഭൂരിപക്ഷം ജനങ്ങളും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാംസാഹാരം മനുഷ്യന്റെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്. അതിനു നേര്‍ക്കുള്ള കടന്നാക്രമണത്തെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടതാണ്. ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ഒറ്റപ്പെട്ട ആക്രമങ്ങളെ ഗൗരവമായി കാണണമെന്നും ഇത്തരം ഹീന കൃത്യങ്ങള്‍ക്ക് പിറകിലെ ഗുഢാലോചന അന്വേഷിച്ച് കണ്ടെത്തണമെന്ന് കെഎന്‍എം ആവശ്യപ്പെട്ടു. കേരളത്തിലെ മത സൗഹാര്‍ദവും സമുദായിക സഹവര്‍ത്തിത്വവും നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവണം. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി, എ അസ്്ഗറലി, നൂര്‍ മുഹമ്മദ് നൂര്‍ഷാ, എം മുഹമ്മദ് മദനി, എം അബ്്ദുറഹ്്മാന്‍ സലഫി, പാലത്ത് അബ്്ദുറഹ്്മാന്‍ മദനി, ഡോ. സുള്‍ഫീക്കര്‍ അലി, എം ടി അബ്്ദുസ്സമദ് സുല്ലമി, ഡോ. പി പി അബ്്ദുറസാഖ്, അബ്്ദുല്‍ ലത്തീഫ് കരിമ്പിലാക്കല്‍, നാസിര്‍ സുല്ലമി സംസാരിച്ചു.
Next Story

RELATED STORIES

Share it