Flash News

കശാപ്പ് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിയുടെ നിവേദനം

കശാപ്പ് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിയുടെ നിവേദനം
X


കൊല്ലം: മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിന്റെ പേരില്‍ സാധാരണക്കാരന്‍ മാംസാഹാരം കഴിക്കുന്നതിലുള്ള അവകാശത്തെ ധ്വംസിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. കാവിവല്‍കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പൗരവകാശ ധ്വംസനമാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സമാനമായ ഉത്തരവ് ഉത്തര്‍ പ്രദേശ് ഹൈക്കോടതി തള്ളിയതിന്റെ പിന്നാലെയാണ് പരിക്ഷണാടിസ്ഥാനത്തില്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന ഉത്തരവ് മൃഗങ്ങള്‍ക്ക് വേണ്ടിയോ കര്‍ഷകര്‍ക്ക് വേണ്ടിയോ അല്ല. ഭരണഘടന പൗരന് വിഭാവന ചെയ്യുന്ന മാംസാഹാരം കഴിക്കാമെന്ന അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണിത്. യാതൊരുവിധ പഠനവും കൂടാതെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് ജനവിരുദ്ധമാണെന്നും എംപി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it