Idukki local

കശാപ്പ് നിരോധനം: ജനം തെരുവിലിറങ്ങേണ്ട സ്ഥിതി -മന്ത്രി എം എം മണി



നെടുങ്കണ്ടം: കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച മാട്ടിറച്ചി നിരോധനം ഉള്‍പ്പടെയുള്ള ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനം തെരുവിലിറങ്ങേണ്ട സ്ഥിതിയാണന്ന് മന്ത്രി എം എം മണി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ നോട്ടുനിരോധനം അടിച്ചേല്‍പ്പിച്ചതിനേത്തുടര്‍ന്ന് ഇരുനൂറിലധികം സാധാരണക്കാരാണ് രാജ്യത്ത് ജീവനൊടുക്കിയത്. മാട്ടിറച്ചി കഴിക്കുന്നവരെ തല്ലിക്കൊല്ലുകയാണ് സംഘപരിവാരം. ജനങ്ങള്‍ എന്തു ഭക്ഷിക്കണമെന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിനെ കേരളം അംഗീകരിക്കില്ലന്നും എന്തുവിലകൊടുത്തും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ സംസ്ഥാന സര്‍ക്കാര്‍ കസ്തൂരിരംഗന്‍ വിഷയത്തില്‍ ജനവാസ കേന്ദ്രങ്ങളെയും,തോട്ടങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.രാജ്യത്താദ്യം സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമാക്കി സംസ്ഥാനത്തെ മാറ്റി. സോളാര്‍ എന്നത് യുഡിഎഫ് കാലത്ത് അശ്ലീല വാക്കായിരുന്നു. സോളാര്‍ വൈദ്യുതി നാടിന് വെളിച്ചമാക്കിമാറ്റാനാണ് എല്‍ഡിഎഫ്  ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ്  നിയോജക മണ്ഡലം കണ്‍വീനര്‍ എം കെ ജോസഫ് യോഗത്തില്‍ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, നേതാക്കളായ ജോണി ചെരുപറമ്പില്‍, ജോസ് പൊട്ടംപ്ലാക്കല്‍, എന്‍ കെ ഗോപിനാഥന്‍, സി യു ജോയി, പി കെ സദാശിവന്‍, കെ പി അനില്‍, പി എം ആന്റണി, വി എന്‍ മോഹനന്‍, റ്റി ജെ ഷൈന്‍, അഡ്വ: ഗോപകൃഷ്ണന്‍, ഇകെ സോജി, പി എം ബഷീര്‍, റ്റി എം ജോണ്‍, സനല്‍കുമാര്‍ മംഗലശ്ശേരി സംസാരിച്ചു. കിഴക്കേ കവലയില്‍നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.
Next Story

RELATED STORIES

Share it