Flash News

കശാപ്പ് നിരോധനം: കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് രാജിവച്ചു

കശാപ്പ് നിരോധനം: കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് രാജിവച്ചു
X


ന്യൂഡല്‍ഹി: കശാപ്പിനായുള്ള മൃഗങ്ങളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. മേഘാലയിലെ ഗരോഹില്‍സിലെ ബിജെപി നേതാവ് ബെര്‍ണാഡ് മാറക്കാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.  ബീഫ് പ്രധാന ഭക്ഷണ വിഭവമായ തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് ബെര്‍ണാഡിന്റെ രാജി.
ബീഫ് പ്രശ്‌നത്തിന്റെ പേരില്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാണ് കുറഞ്ഞ വിലക്ക് നല്ല ബീഫ് ലഭ്യമാക്കുമെന്ന ബെര്‍ണാഡിന്റെ പ്രഖ്യാപനം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍, ബെര്‍ണാഡിന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നായിരുന്നു ബിജെപിയുടെ വിശദീകരണം. ബിഫ് നിരോധിക്കില്ലെന്നും കുറഞ്ഞ വിലക്ക് ബീഫ് ലഭ്യമാക്കുമെന്നും ബിജെപി പറഞ്ഞിട്ടില്ല. ബീഫ് വില്‍പ്പന കേന്ദ്രങ്ങള്‍ നടത്തുകയെന്നത് ബിജെപിയുടെ അജണ്ടയല്ലെന്നും മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി ബെര്‍ണാഡ് പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it