Flash News

കശാപ്പ് നിരോധനം: എല്‍ഡിഎഫ് രാജ് ഭവന്‍ മാര്‍ച്ച് 22ന്



തിരുവനന്തപുരം: കന്നുകാലി കടത്തും വില്‍പനയും കശാപ്പും വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 22ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിലൂടെ മാട്ടിറച്ചി വിലക്ക് കൊണ്ടുവന്ന സര്‍ക്കാര്‍ ഗോവധ നിരോധനം എന്ന രഹസ്യ രാഷ്ട്രീയ അജണ്ട അടിച്ചേല്‍പിക്കുകയാണ്. ഇത്തരം പ്രതിലോമകരമായ നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്തിരിയണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it