Flash News

കശാപ്പ് നിരോധനം:കേന്ദ്രത്തിന് കേരള ഹൈകോടതിയുടെ പിന്തുണ

കശാപ്പ് നിരോധനം:കേന്ദ്രത്തിന് കേരള ഹൈകോടതിയുടെ പിന്തുണ
X


കൊച്ചി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിരോധനമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കിയ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹൈകോടതി. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിനോ കഴിക്കുന്നതിനോ വിജ്ഞാപനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. കന്നുകാലി ചന്തകള്‍ വഴി കശാപ്പിനായി മൃഗങ്ങളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമാണ് നിരോധനമേര്‍പ്പെടുത്തിയത്. ഒരാള്‍ക്ക് തങ്ങള്‍ വളര്‍ത്തുന്ന കന്നുകാലിയെ വില്‍ക്കാനോ കഴിക്കാനോ തടസമില്ല. ഉത്തരവ് പൂര്‍ണമായും വായിച്ചുമനസിലാക്കാതെയാണ് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങുന്നതെന്നും കോടതി പറഞ്ഞു.
കശാപ്പിനെ മൃഗങ്ങളെ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ച കേന്ദ്ര നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
ആളുകള്‍ വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന് ഉത്തരവില്‍ പറയുന്നില്ല. ഇതില്‍ എവിടെയാണ് മൗലികാവകാശ ലംഘനം?എവിടെയാണ് തൊഴില്‍ നിഷേധം?-കോടതി ചോദിച്ചു. വിഷയത്തില്‍ സ്‌റ്റേ പുറപ്പെടുവിച്ച മദ്രാസ് ഹൈകോടതി വിധി തന്നെ അത്ഭുതപ്പെടുത്തിയതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Next Story

RELATED STORIES

Share it