Flash News

കശാപ്പ് നിയന്ത്രണം: വിജ്ഞാപനം ഉടന്‍ ഭേദഗതി ചെയ്യും

കശാപ്പ് നിയന്ത്രണം: വിജ്ഞാപനം ഉടന്‍ ഭേദഗതി ചെയ്യും
X


ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍. ഉത്തരവിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും വ്യക്തത വരുത്തുന്നതിനും വേണ്ടിയാണ് വിജ്ഞാപനം ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. തുകല്‍ വ്യവസായങ്ങളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും ലഭിച്ച ഒട്ടേറെ പരാതികള്‍ പരിശോധിച്ചു വരികയാണെന്നും ആരുടെയും ഭക്ഷണ രീതികള്‍ മാറ്റണമെന്ന ഉദ്ദേശം തങ്ങള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

[related]
Next Story

RELATED STORIES

Share it