Flash News

കശാപ്പു നിരോധന നിയമത്തിനെതിരേ സമര്‍പ്പിച്ച നിവേദനങ്ങള്‍ പരിശോധിച്ച് വരുകയാണെന്ന് കേന്ദ്രം



ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കശാപ്പു നിരോധന നിയമത്തിനെതിരേ സംസ്ഥാനങ്ങളും സംഘടനകളും സമര്‍പ്പിച്ച നിവേദനങ്ങല്‍ പരിശോധിച്ചു വരികയാണെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ അവസാനിപ്പിക്കുക, കന്നുകാലി കടത്തു തടയുക എന്നീ ഉദ്ദേശ്യത്തില്‍ സുപ്രിംകോടതിയുടേയും പാര്‍ലമെന്റിന്റേയും ചില നിരീക്ഷണങ്ങള്‍ കണക്കിലെടുത്താണ് കശാപ്പു നിരോധന നിയമം നടപ്പക്കിയതെന്നും നായിഡു പറഞ്ഞു.  കശാപ്പു നിരോധനം നടപ്പിലാക്കിയ പരിസ്ഥിതി മന്ത്രാലയത്തിന് ഈ വിഷയത്തില്‍ ഇതുവരെ 13 നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കശാപ്പു നിരോധനം, തുകല്‍ വ്യവസായം, ഇറച്ചി കയറ്റുമതി എന്നീ മേഖലകളെ പ്രതികൂലമായി ബാധിക്കും. പുതിയ നിയമപ്രകാരം സംസ്ഥാന അതിര്‍ത്തിയില്‍ നിന്നു 25 കിലോമീറ്റര്‍ അകലത്തിലും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലത്തിലും ആയിരിക്കണം കന്നുകാലി ചന്ത സ്ഥിതി ചെയ്യേണ്ടത്. കേന്ദ്രത്തിന്റെ ഈ നയത്തിനെതിരേ പല രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഈ നിയമം പശ്ചിമ ബംഗാള്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചിരുന്നു. അതേസമയം, ഗോത്ര മേഖലകളും ബീഫ് ഉപഭോഗം കൂടുതലുള്ള മേഘാലയ പോലുള്ള സംസ്ഥാനങ്ങളേയും കേന്ദ്രത്തിന്റെ കശാപ്പു നിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ വിന്‍സന്റ് എച്ച് പാല പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ബീഫ് ഉപഭോഗം ഏറ്റവും കൂടിയ സംസ്ഥാനമാണ് മേഘാലയ. സംസ്ഥാനത്തെ 80.74 ശതമാനം പേരും ബീഫ് ഭക്ഷിക്കുന്നവരാണ്.
Next Story

RELATED STORIES

Share it