Flash News

കശാപ്പു നിരോധനത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ കാലിച്ചന്ത

കശാപ്പു നിരോധനത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ കാലിച്ചന്ത
X

അടിമാലി : രാജ്യവ്യാപകമായി കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അടിമാലി യുഡിഎഫ്  കമ്മറ്റിയുടെ നേത്യത്വത്തില്‍ അടിമാലി ടൗണില്‍ പ്രതിഷേധ കാലിച്ചന്തസംഘടിപ്പിച്ചു. ഇതോടൊപ്പം വായ് മൂടികെട്ടി പ്രതിഷേധ പ്രകടനവും നടത്തി. പ്രതിഷേധ കാലിച്ചന്ത ഡിസിസി വൈസ് പ്രസിഡന്റ് പി വി സക്കറിയ ഉദ്ഘാടനം ചെയത്ു. ജോര്‍ജ്ജ് തോമസ് ,ബാബു പി കുര്യക്കോസ്, കെ എസ് സിയാദ് , ജോണ്‍സി ഐസക്, എം ഐ ജബ്ബാര്‍, സി എസ് നസാര്‍, മത്തായി തോമസ്, ജസ്റ്റിന്‍ കുളങ്ങര , അനസ് ഇബ്രാഹിം എന്നിവര്‍ നേത്യത്വം നല്‍കി.
Next Story

RELATED STORIES

Share it