Flash News

കശാപ്പു നിരോധനം : ഏജീസ് ഓഫിസിനു മുന്നില്‍ ധര്‍ണ



തിരുവനന്തപുരം: വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന കന്നുകാലി കശാപ്പ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏജീസ് ഓഫിസിനു മുന്നില്‍ വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ ധര്‍ണ നടത്തി. പ്രസിഡന്റ് കായിക്കര ബാബു ഉദ്ഘാടനം ചെയ്തു. കശാപ്പു നിരോധനം ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് കായിക്കര ബാബു പറഞ്ഞു. ഡോ. എ നിസാറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ എം കെ നൗഫല്‍, അഡ്വ. പാച്ചല്ലൂര്‍ നുജൂമുദ്ദീന്‍, കരമന സലീം, എ എല്‍ നിസാര്‍, അബ്ദുല്‍ ഹാദി, യൂസുഫ് ഖാന്‍, നിസാമുദ്ദീന്‍ തച്ചോണം, എ എല്‍ എം കാസിം, എന്‍ എം ഇസ്മായീല്‍ മൗലവി, എം എ ജലീല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it