Flash News

കശാപ്പിനെതിരെയുള്ള സംഘപരിവാര അക്രമം : ഇര മൂന്നു വര്‍ഷമായി ദുരിതത്തില്‍

കശാപ്പിനെതിരെയുള്ള  സംഘപരിവാര  അക്രമം : ഇര മൂന്നു വര്‍ഷമായി ദുരിതത്തില്‍
X


ഉപ്പള: മോദി സര്‍ക്കാരിന്റെ കശാപ്പ് നിരോധനം വരുന്നതിനു മുമ്പുതന്നെ കേരളത്തിലേക്കു കന്നുകാലികളെ കൊണ്ടുവരുന്നതിനിടയില്‍ സംഘപരിവാരത്തിന്റെ അക്രമണത്തിനിരയായ യുവാവ് ഇപ്പോഴും ദുരിതക്കിടക്കയില്‍. മംഗല്‍പ്പാടിയിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ സമീറാ (36)ണ് എഴുന്നേറ്റു നടക്കാന്‍പോലുമാവാതെ നരകതുല്യമായ ജീവിതം നയിക്കുന്നത്. മൂന്നുവര്‍ഷത്തോളമായി സമീറിന്റെ ജീവിതം വീല്‍ചെയറില്‍ തളച്ചിട്ടിരിക്കുകയാണ്. 2014 ആഗസ്ത് 24നാണ് അബ്ദുല്‍ സമീറിന്റെ ജീവിതം തകര്‍ത്ത സംഭവമുണ്ടായത്. വ്യാപാരാവശ്യത്തിനായി ലോറിയില്‍ പോത്തുകളുമായി വരുകയായിരുന്നു അബ്ദുല്‍ സമീര്‍. കര്‍ണാടക ബൈന്ദൂരില്‍ എത്തിയപ്പോള്‍ ഒരുസംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ലോറി തടയുകയും സമീറിനെ വലിച്ചിറക്കി ഇരുമ്പുവടികൊണ്ടടിക്കുകയും ചെയ്തു. ബോധമറ്റുവീണതോടെ പോത്തുകളെയും കൊണ്ട് സംഘം ലോറിയില്‍ സ്ഥലംവിട്ടു.തലയില്‍ നിന്നു രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന സമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നുമാസത്തോളം അബോധാവസ്ഥയില്‍ തന്നെ തുടര്‍ന്നു. ഇരുമ്പുവടികൊണ്ടുള്ള അടിയില്‍ തലച്ചോറിനേറ്റ ആഘാതം മൂലം സെമീറിന്റെ ശരീരത്തിന്റെ ഒരുഭാഗം തളരുകയും ചെയ്തു. പലരുടെയും സഹായത്തോടെ ചികില്‍സ നടത്തിയെങ്കിലും സാധാരണജീവിതത്തിലേക്ക് ഇനിയും തിരിച്ചുവന്നിട്ടില്ല. ഉദാരമതികളുടെ കാരുണ്യംകൊണ്ടാണ് കുടുംബം കഴിഞ്ഞുപോവുന്നത്. ഡോക്ടര്‍മാര്‍ വിദഗ്ധ ചികില്‍സ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പണമില്ലാത്തതിനാല്‍ അതു മുടങ്ങിയിരിക്കുകയാണ്. ഒരുദിവസം മാത്രം 500 രൂപയുടെ മരുന്ന് വേണം. ക്വാര്‍ട്ടേഴ്‌സ് വാടകയായി 2000 രൂപ വേറെയും.  കുറച്ചുകാലം വീട്ടുവാടക ഗള്‍ഫിലുള്ള ഒരാള്‍ നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ ആ സഹായവും നിലച്ചിരിക്കുകയാണെന്നും ഭാര്യ പറഞ്ഞു. ഇവര്‍ക്ക് അഞ്ച് കുട്ടികളുണ്ട്. മൂത്ത കുട്ടിയായ ഷംജാദ് ബോര്‍ഡിങ് സ്‌കൂളില്‍ എട്ടാംതരത്തി ല്‍ പഠിക്കുന്നു. മറ്റു മക്കളായ ഷാനിബ് ഏഴാംതരത്തിലും മുഹമ്മദ് നാലാംതരത്തിലും ഷാ ന്‍ രണ്ടാംതരത്തിലുമാണു പഠിക്കുന്നത്. ഇളയ കുട്ടിയായ ഷാമി അങ്കണവാടിയില്‍ പോവുന്നു.
Next Story

RELATED STORIES

Share it