Flash News

കുരീപ്പുഴ ശ്രീകുമാറിന് നേരെ ആര്‍എസ്എസ് ആക്രമണം

കുരീപ്പുഴ ശ്രീകുമാറിന് നേരെ ആര്‍എസ്എസ് ആക്രമണം
X
കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.



കുരീപ്പുഴ ശ്രീകുമാര്‍ പ്രസംഗിക്കുന്നതിനിടെ വര്‍ത്തമാനകാല സംഭവങ്ങളും പ്രതിപാതിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് വാഹനത്തില്‍ കയറുന്നതിനിടെ അര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനം തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. വാഹനം കേടുവരുത്തി. സംഘാടകരും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ സി അനില്‍ ഉള്‍പ്പടെയുള്ളവര്‍ ഓടിക്കൂടി കുരീപ്പുഴയെ രക്ഷപ്പെടുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it