Gulf

കവി ഇഖ്ബാല്‍ വെളിയങ്കോടിന് യാത്രയയപ്പ് നല്‍കി

കവി ഇഖ്ബാല്‍ വെളിയങ്കോടിന് യാത്രയയപ്പ് നല്‍കി
X


ദമ്മാം: ഒന്നര പതിറ്റാണ്ടിന്റെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കവിയും പൊതുപ്രവര്‍ത്തകനുമായ ഇഖ്ബാല്‍ വെളിയങ്കോടിന് രിസാല സ്റ്റഡി സര്‍ക്കിള്‍ ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ജോലിയില്‍ മികച്ച നേട്ടം കൈവരിച്ചതിനൊപ്പം കിടയറ്റ കവിതകളിലൂടെ ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഇഖ്ബാല്‍. ആര്‍എസ്‌സി ദമ്മാം സെന്‍ട്രല്‍ ജനറല്‍ കണ്‍വീനര്‍, നാഷനല്‍ കലാലയം സമിതിയംഗം, ഐസിഎഫ് സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ചെയര്‍മാന്‍ ഹസന്‍ സഖാഫി മുക്കം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ റഊഫ് പാലേരി, അബ്ദുല്‍ ബാരി നദ്വി, ലുഖ്മാന്‍ വിളത്തൂര്‍, മുസ്തഫ മുക്കൂട്, അഷ്റഫ് ചാപ്പനങ്ങാടി, നിസാര്‍ പൊന്നാനി ആശംസകള്‍ നേര്‍ന്നു.
Next Story

RELATED STORIES

Share it