Kottayam Local

കവിയൂര്‍ റോഡില്‍ ബസ്സുകളുടെ മല്‍സരയോട്ടം; അപകടം പതിവാകുന്നു

ചങ്ങനാശ്ശേരി: കവിയൂര്‍ റോഡില്‍ സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം ഭീഷണിയാവുന്നു. പായിപ്പാട്, കോട്ടമുറി ഭാഗങ്ങളിലേക്കുളള ബസ്സുകളാണ് അപകടം വിതയ്ക്കുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന ബസ്സുകള്‍ വീതികുറഞ്ഞ റോഡില്‍ മല്‍സരിച്ച് ഓടുന്നതും എതിരെ വരുന്ന വാഹനങ്ങളെ അവഗണിച്ച് ഓവര്‍ടേക്ക് ചെയ്യുന്നതും പതിവാണ്.
ചങ്ങനാശ്ശേരിയിലേക്കു വരുന്ന വാഹനങ്ങള്‍ പ്രധാന സ്റ്റോപ്പുകളില്‍ ആളെ കിട്ടാനായി വളരെ നേരം നിര്‍ത്തിയിടുന്നുണ്ട്. ഈ സമയം ക്രമീകരിക്കാനായി വളരെ വേഗത്തില്‍ ഓടിക്കുകയുമാണ് പതിവ്. ഈ ഓട്ടത്തിനിടയില്‍ മറ്റുവാഹനങ്ങളെ ഇടിക്കുന്നതും പതിവാണ്.
ചൊവ്വാഴ്ച ഫാത്തിമാപുരത്ത് അമിത േേവഗത്തില്‍ പാഞ്ഞ സ്വകാര്യ ബസ് കാറില്‍ ഇടിച്ച് അപകടമുണ്ടായി. ഇവരുടെ മല്‍സരയോട്ടത്തിനിടയില്‍ പെടുന്ന ചെറുവാഹനങ്ങളുടെ ഡ്രൈവര്‍മാരെ അസഭ്യം പറയുന്നതും പതിവാണ്.
Next Story

RELATED STORIES

Share it