കവര്‍ നമ്പര്‍ ലഭിക്കാത്ത ഹജ്ജ് അപേക്ഷകര്‍ എട്ടിന് ഹാജരാവണം

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ അപേക്ഷിച്ച മുഴുവന്‍ പേരുടെയും കവര്‍ നമ്പര്‍ അയച്ചുകഴിഞ്ഞതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു. റിസര്‍വ് (70 വയസ്സ്) കാറ്റഗറിയില്‍ അപേക്ഷിച്ചവരുടെ കവറില്‍ മുകളില്‍ വലതുഭാഗത്ത് കാറ്റഗറി-എ-70'എന്നും അഞ്ചാം വര്‍ഷക്കാരുടെ കവറില്‍ 'ഫിഫ്ത് ടൈമര്‍'എന്നും നാലാംവര്‍ഷക്കാരുടേതില്‍ ഫോര്‍ത് ടൈമര്‍'എന്നും രേഖപ്പെടുത്തിയിട്ടുണ്ടാവും.
റിസര്‍വ് എ (70 വയസ്സ്), റിസര്‍വ് ബി (നാലും അഞ്ചും വര്‍ഷക്കാര്‍) എന്നിവരുടെ കവര്‍ നമ്പറില്‍ കെഎല്‍ആര്‍ എന്നാണ് ഉണ്ടാവേണ്ടത്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കെഎല്‍എഫ് എന്ന് തുടങ്ങുന്ന നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ഇവര്‍ മാര്‍ച്ച് എട്ടിനകം ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടണം. അപേക്ഷ നല്‍കിയിട്ടും മാര്‍ച്ച് ഏഴിനകം കവര്‍ നമ്പര്‍ ലഭിച്ചില്ലെങ്കില്‍ അവര്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ രേഖയും അപേക്ഷയുടെയും പാസ്‌പോര്‍ട്ടിന്റെയും പണമടച്ച രശീതിയുടെ കോപ്പിയും സഹിതം ഹജ്ജ് കമ്മിറ്റി ഓഫിസില്‍ മാര്‍ച്ച് എട്ടിന് നേരിട്ട് ഹാജരാവണം.
മാര്‍ച്ച് എട്ടിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇതുസംബന്ധമായ സര്‍വര്‍ അടയ്ക്കുന്നതിനാല്‍ പിന്നീട് ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാനാവില്ല. കവര്‍ നമ്പര്‍ ലിഭിക്കാത്തവര്‍ ആ വിവരവും കവര്‍ നമ്പര്‍ ലഭിച്ചവരുടെ വിവരങ്ങളില്‍ വല്ല തെറ്റുകളും വന്നിട്ടുണ്ടെങ്കില്‍ അതും മാര്‍ച്ച് എട്ടിനുതന്നെ അപേക്ഷയുടെ കോപ്പിയോടൊപ്പം ഹജ്ജ് കമ്മിറ്റിയെ അറിയിക്കേണ്ടതാണ്.
Next Story

RELATED STORIES

Share it