കവര്‍ച്ചാ ശ്രമം: സിപിഎം ബ്രാഞ്ച് സെക്രട്ടറി സിസിടിവി കാമറയില്‍ കുടുങ്ങി

തൃക്കരിപ്പൂര്‍: ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി സിസിടിവി കാമറയില്‍ കുടുങ്ങി. വയലോടി ബ്രാഞ്ച് സെക്രട്ടറി സി രാഘവനാണ് കുടുങ്ങിയത്. കൈക്കോട്ടുകടവില്‍ പൂവളപ്പില്‍ യൂനുസിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.
ഇന്നലെ രാവിലെ വീട് തുറന്നുകിടക്കുന്നതുകണ്ട് ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വിലപിടിപ്പുള്ള സാധനങ്ങളൊന്നും വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല.
വീട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിന്റെ ചിത്രം ലഭിച്ചത്. തലയില്‍ തോര്‍ത്തിട്ട് കമ്പിപ്പാരയുമായാണ് ബ്രാഞ്ച് സെക്രട്ടറി കവര്‍ച്ചയ്‌ക്കെത്തിയത്.
മോഷ്ടാവിനെക്കുറിച്ചറിയാന്‍ ബന്ധുക്കള്‍ സിസിടിവി ദൃശ്യം വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചു. ബന്ധുക്കളുടെ പരാതിയില്‍ ചന്തേര പോലിസ് അന്വേഷണം ആരംഭിച്ചു. രാഘവന്‍ ഒളിവിലാണ്. യൂനുസും കുടുംബവും അടുത്തിടെയാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്.
Next Story

RELATED STORIES

Share it