Kollam Local

കവര്‍ച്ചാസംഘത്തിലെ പതിനേഴുകാരന്‍ കൂടി അറസ്റ്റില്‍

കൊല്ലം: ബൈക്കില്‍ കറങ്ങി നഗരത്തില്‍ മോഷണം നടത്തിവന്ന സംഘത്തിലെ പതിനേഴ് കാരന്‍ കൂടി പിടിയിലായി. ഇടവട്ടം സ്വദേശിയാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇനി സംഘത്തിലെ ഒരാള്‍കൂടി പിടിയിലാകാനുണ്ട്.  കുണ്ടറ കൊറ്റങ്കര മുണ്ടന്‍ചിറയില്‍ വിജയഭവനത്തില്‍ കുക്കു എന്നുവിളിക്കുന്ന വിനയ്പിള്ള(18), പെരിനാട് ഇടവട്ടം എബണൈസര്‍ ഹൗസില്‍ സുനുജോസഫ്(20), പെരിനാട് ചെറുമൂട്ടില്‍ ബംഗ്ലാവില്‍ വീട്ടില്‍ ശബരി എന്നുവിളിക്കുന്ന ആകാശ് മോഹന്‍(18)  എന്നിവരെ കൂടാതെ ഒരു 16കാരനും പിടിയിലായിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍ക്കായി പോലിസ് അന്വേഷണം  ഊര്‍ജിതമാക്കി. കഴിഞ്ഞ 18ന് പുലര്‍ച്ചെ രണ്ടിന് കൊല്ലം കൊച്ചുപിലാംമൂട്ടില്‍ തമിഴ്‌നാട് സ്വദേശിയായ മിനിലോറി ഡ്രൈവറുടെ പക്കല്‍നിന്നും പണം തട്ടിയത് ഇവരാണെന്ന് പോലിസ് പറഞ്ഞു.മിനിലോറി തകരാറിലായതിനെതുര്‍ന്ന് അതുവഴി ബൈക്കില്‍ വന്ന ഇവര്‍ ലോറി തള്ളി സഹായിക്കാമെന്ന് പറഞ്ഞാണ് ഡ്രൈവറുടെ അടുത്ത് കൂടിയത്. തുടര്‍ന്ന് 4000രൂപയും ഡ്രൈവറുടെ എടിഎം കാര്‍ഡുമായി സംഘം കടന്നുകളയുകയായിരുന്നു. നഗരത്തിലെ നിരീക്ഷണ കാമറകളുടെ സഹായത്തോടെയാണ് പ്രതികളെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് ്‌സ്‌ക്വാഡിന്റെ പിടിയിലായത്.
Next Story

RELATED STORIES

Share it