കഴിഞ്ഞ വര്‍ഷം വിമാനയാത്ര നടത്തിയവര്‍ 141 ദശലക്ഷം

കൊച്ചി: കഴിഞ്ഞ കൊല്ലം വിമാനയാത്ര നടത്തിയവര്‍ 141 ദശലക്ഷമെന്ന് സര്‍വേ റിപോര്‍ട്ട്്. 20 വര്‍ഷത്തിനുശേഷം 2036ല്‍ ഇത് 337 ദശലക്ഷമായി ഉയരുമെന്നും സിറ്റ പാസഞ്ചര്‍ ഐടി ട്രെന്‍ഡ്‌സ് സര്‍വേ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വിമാനയാത്രക്കാരില്‍ ഭൂരിഭാഗവും മൊബൈല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരോ അതില്‍ തല്‍പരരോ ആണ്. 54 ശതമാനം യാത്രികര്‍ക്കും എയര്‍ലൈന്‍ ചെക്് ഇന്‍ കൗണ്ടറുകളേക്കാള്‍ സെല്‍ഫ് ബാഗ് ഡ്രോപ് ആണ് താല്‍പര്യം. ആഗോളതലത്തില്‍ ഇത് 33 ശതമാനം മാത്രമാണ്.
മൊബൈലില്‍ ഫ്‌ളൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നവരുടെ എണ്ണം 83 ശതമാനമാണ്. ബാഗേജ് തെറ്റായി കൈകാര്യം ചെയ്തതില്‍ മൊബൈല്‍ വഴി പരാതിപ്പെട്ടവരുടെ എണ്ണം 82 ശതമാനവും മൊബൈലില്‍ ബാഗേജ് ട്രാക്ക് ചെയ്തവരുടെ എണ്ണം 79 ശതമാനവും ആണ്. 2016ലെ കണക്കനുസരിച്ച് 100 കോടിയിലേറെ ഇന്ത്യക്കാര്‍ കുറഞ്ഞത് ഒരു ഫോണെങ്കിലും ഉപയോഗിക്കുന്നവരാണ്. അതില്‍ തന്നെ 300 ദശലക്ഷം പേര്‍ സ്മാര്‍ട്ട് ഫോണ്‍ ഉടമകളാണ്. ബയോമെട്രിക്‌സിന്റെ ഉപയോഗമാണു മറ്റൊന്ന്. ഇന്ത്യയുടെ ദേശീയ ബയോമെട്രിക് ഐഡന്റിറ്റി സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. 100 കോടിയിലേറെ ഇന്ത്യക്കാരാണ് ഇതില്‍ എന്റോള്‍ ചെയ്തിട്ടുള്ളത്.
പാസ്‌പോര്‍ട്ടിനു പകരം ബയോമെട്രിക്‌സ് ഉപയോഗിക്കാന്‍ 70 ശതമാനം യാത്രക്കാരും താല്‍പര്യം പ്രകടിപ്പിച്ചു. ഇതിന്റെ ആഗോള ശരാശരി 57 ശതമാനമാണ്. ഏഴ് ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ 71 ശതമാനം യാത്രക്കാര്‍ സര്‍വേയില്‍ പങ്കെടുത്തു. വിമാനക്കമ്പനികള്‍, വിമാനങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്കുള്ള വാര്‍ത്താവിനിമയ വിവരസാങ്കേതികവിദ്യ സേവനദാതാക്കളാണ് സിറ്റ.
Next Story

RELATED STORIES

Share it