കഴക്കൂട്ടം ബൈപാസ് നിര്‍മാണം; കുന്നും സംരക്ഷണഭിത്തിയും ഇടിഞ്ഞുവീണു
BY fousiya sidheek3 May 2017 5:10 AM GMT
fousiya sidheek3 May 2017 5:10 AM GMT
കഴക്കൂട്ടം: കഴക്കൂട്ടംമുക്കോല ബൈപാസ് നിര്‍മാണത്തിനിടയില്‍ കുന്നും സംരക്ഷണഭിത്തിയും ഇടിഞ്ഞ് വീണു. കഴിഞ്ഞ രാവിലെയായിരുന്നു സംഭവം. അപകട സമത്ത് റോഡില്‍ വാഹനങ്ങളില്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല. കുന്നിന് മുകളില്‍ കുഴിവിള സ്കൂളിലേക്കുള്ള റോഡ് പകുതി ഭാഗം ഇടിഞ്ഞ് താഴേക്ക് വീണു. ഇവിടെയുണ്ടായിരുന്ന പൈപ്പ് ലൈനും പൊട്ടി. സ്കൂളിലേക്കുള്ള ഗതാഗതം മുടങ്ങി. റോഡിന്റെ ബാക്കി ഭാഗവും ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. സംരക്ഷഭിത്തിക്കൊപ്പം മതിലും നിര്‍മിച്ചിരുന്നു. അക്കുളം പാലത്തിന് സമീപത്തെ നാല്പ്പതടിയോളം പൊക്കമുള്ള ഭാഗമാണ് ഇടിഞ്ഞ് വീണത്. സോയില്‍ നെയില്‍ ഫിക്സിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സംരക്ഷണ ഭിത്തി നിര്‍മിച്ചത്. ഭിത്തിയുടെ പകുതിയോളം ഭാഗം ഇടിഞ്ഞ് വീണു. ബൈപാസിന്റെ ഒരുഭാഗത്തെ റേഡില്‍ മണ്ണ് വീണ് ഗതാഗതം മുടങ്ങി.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT