കള്ളുഷാപ്പ് അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് നാട്ടുകാര്‍
BY kasim kzm3 July 2018 4:50 AM GMT
kasim kzm3 July 2018 4:50 AM GMT
പട്ടാമ്പി: പട്ടാമ്പി നഗരപരിധിയില്‍ രണ്ടാഴ്ച മുമ്പ് തുറന്ന പറക്കാട് കോളനിപ്പടിയിലെ കള്ളുഷാപ്പിനെതിരെ നാട്ടുകാരുടെ സമരം തുടരുന്നു. മേല്‍മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പാണ് അതീവ രഹസ്യമായി കൊപ്പം മുതുതല റോഡില്‍ പറക്കാട് കോളനിപ്പടിയില്‍ സ്ഥാപിച്ചത്.
ചായക്കടയുടെ ലൈസന്‍സ് സമ്പാദിച്ച് തുറന്ന കള്ളുഷാപ്പ് അനധികൃതമാണെന്ന് ആരോപിച്ചാണു സമരം. ബാലവാടിയും പട്ടികജാതി കോളനിയുമുള്ള പ്രദേശത്തു കള്ളുഷാപ്പ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് അന്നു തന്നെ നാട്ടുകാരുടെ പ്രതിഷേധ പന്തലും കള്ളുഷാപ്പിനു മുന്നില്‍ ഉയര്‍ന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമരപ്പന്തലിലേക്കു മാര്‍ച്ച് നടത്തി. സ്ഥാപനം പൂട്ടുന്നതുവരെ സമരം തുടരുമെന്നു സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഷാപ്പ് ഉപരോധം, ധര്‍ണ, പട്ടാമ്പി കൊപ്പം റോഡ് വഴി തടയല്‍, തുടങ്ങിയ സമര പരിപാടികള്‍ നടന്നിട്ടും ബന്ധപ്പെട്ടവര്‍ അനങ്ങിയിട്ടില്ല.
പട്ടാമ്പി നഗര ഭരണ സാരഥികളും ബ്ലോക്ക് പഞ്ചായത്ത് ഭരണസാരഥികളും മദ്യവിരുദ്ധ സമിതിയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT