malappuram local

കള്ളുഷാപ്പിനെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു

എടക്കര: ജനവാസ കേന്ദ്രത്തില്‍ കള്ളുഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പൂക്കോട്ടുമണ്ണയില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വീട്ടമ്മമാര്‍ ചൂരക്കണ്ടി-സുല്‍ത്താന്‍പടി റോഡ് ഉപരോധിച്ചു. ചാലിയാറിന്റെ തീരത്തെ പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജും ജലസേചന പദ്ധതികളും കാണാനെത്തെുന്നവരെ ലക്ഷ്യമിട്ടാണ് ഇവിടെ കള്ളുഷാപ്പ് കൊണ്ടുവരാന്‍ മദ്യലോബി നീക്കം നടത്തുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. ജനവാസം കുറവാണെന്ന് കാണിച്ചാണ് കള്ളുഷാപ്പിന് ലൈസന്‍സ് സമ്പാദിച്ചതെന്നാണ് വിവരം. ജീവന്‍ നല്‍കിയും കള്ളുഷാപ്പിനെതിരേ പോരാടുമെന്ന് വീട്ടമ്മമാരും കുട്ടികളും പ്രതിജ്ഞ ചെയ്താണ് സമരം അവസാനിപ്പിച്ചത്. ഉപരോധ സമരം ആന്റി നാര്‍കോട്ടിക്‌സ് ആന്റ് ആന്റി ആല്‍ക്കഹോളിക് ആര്‍മി സംസ്ഥാന സെക്രട്ടറി വര്‍ഗീസ് തണ്ണിനാല്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം സൂസന്‍ മത്തായി,പഞ്ചായത്തംഗം ജയന്തി, ബിന്ദു പാറത്താഴത്ത്, അറക്കല്‍ രാജു, റോസമ്മ, സുശീല, രജിത, ഷിജി, മേരി മരുതനാംകുഴി, മുന്‍ പഞ്ചായത്തങ്ങളായ പാലമൂട്ടില്‍ യേശുദാസ്, പറാട്ടി കുഞ്ഞാന്‍, വി എം എബ്രഹാം, വിമേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it