wayanad local

കള്ളുഷാപ്പിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം



മടക്കിമല: ജനങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ കവലകള്‍തോറും മദ്യശാലകള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നയം അപകടം ചെയ്യുമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം. കെല്‍ട്രോണ്‍ വളവിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വടകര മുഹമ്മദ്, സി അബ്ദുല്‍ ഖാദര്‍, പി കബീര്‍, സുലൈമാന്‍, എം മുഹമ്മദലി, ഒ അഷ്‌റഫ്, പി പി നൗഷാദ്, പി സിറാജുദ്ദീന്‍, എന്‍ പി കോയാമു, എന്‍ ടി സെയ്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it