Idukki local

കള്ളിപ്പാറ ഏലം സ്‌റ്റോറിലെ മോഷണം : രണ്ടാംപ്രതി തൃശൂരില്‍ അറസ്റ്റില്‍



അടിമാലി: കള്ളിപ്പാറയിലെ ഏലം സ്‌റ്റോറില്‍ ആക്രമിച്ച് കയറി ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ മര്‍ദ്ദിച്ച് മദ്യം കുടിപ്പിച്ചശേഷം രണ്ട് പോത്തിന്‍കുട്ടികളെയും ഒരു ലക്ഷം രൂപ വിലവരുന്ന കാര്‍ഷികോപകരണങ്ങളും മോഷ്ടിച്ച കേസില്‍ രണ്ടാം പ്രതി തൃശൂര്‍, നന്ദിക്കര കൈതവളപ്പില്‍ വിനോദി(38) നെ ദേവികുളം സിഐ, സി.ആര്‍.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം തൃശൂര്‍ നന്ദിക്കരയില്‍ നിന്നും അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയും ഏലം എസ്‌റ്റേറ്റിന്റെ മുന്‍ ഉടമയുമായ തൃശൂര്‍ നന്ദിക്കര ചേരിമലയില്‍ ബിജു ശാന്തി (46) യെ നേരത്തേ ശാന്തമ്പാറ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ശാന്തമ്പാറ, തൊട്ടിക്കാനം വാഴാട്ട് ജോജി, പാക്കാട്ട് കലേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഏലം എസ്‌റ്റേറ്റിലാണ് പ്രതികള്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 22 ന്  മോഷണം നടത്തിയത്. ഏലം സ്‌റ്റോറിലെ ജീവനക്കാരായ മധ്യപ്രദേശ് സ്വദേശി കീനു (36), തമിഴ്‌നാട് സ്വദേശി പാല്‍ച്ചാമി (60) എന്നിവരെയാണ് കൈയേറ്റം ചെയ്തത്.  ് മരുന്ന് തളിക്കുന്ന മോട്ടോര്‍ ഉള്‍പ്പെടെ ഒരു ലക്ഷം രൂപ വില വരുന്ന കാര്‍ഷികോപകരണങ്ങള്‍ മോഷണം പോയതായാണ് എസ്‌റ്റേറ്റ് ഉടമകളായ ജോജി, കലേഷ് എന്നിവരുടെ പരാതിയില്‍ പറയുന്നത്. എസ്‌റ്റേറ്റിന്റെ മുന്‍ ഉടമയാണ് ബൈസണ്‍വാലി സ്വദേശിയും തൃശൂര്‍ നന്ദിക്കരയില്‍ താമസക്കാരനുമായ ബിജു ശാന്തി. പണമിടപാട് സംബന്ധിച്ച് ബിജു ശാന്തിയും ഇപ്പോഴത്തെ ഉടമകളും തമ്മില്‍ തര്‍ക്കം നിലവിലുണ്ടായിരുന്നു. പൊലീസ് പറയുന്നു. ഇതേ തുടര്‍ന്നാണ് ബിജു ശാന്തിയും രണ്ടാം പ്രതിയും ചേര്‍ന്ന് കള്ളിപ്പാറയിലെ എസ്‌റ്റേറ്റിലെത്തി ജീവനക്കാരെ ആക്രമിച്ച ശേഷം മോഷണം നടത്തിയത്. മുന്‍പ് സേനാപതിയിലെ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു ഒന്നാം പ്രതി ബിജു ശാന്തി
Next Story

RELATED STORIES

Share it