thrissur local

കള്ളിചിത്ര നടാംപാടം ആദിവാസി കോളനിയില്‍ വന സംരക്ഷണ സമിതി രൂപീകരിച്ചു

പുതുക്കാട്: വനവല്‍ക്കരണത്തിനും ആദിവാസികളുടെ ഉന്നമനത്തിനുമായി കള്ളിചിത്ര നടാംപാടം ആദിവാസി കോളനിയില്‍ വന സംരക്ഷണ സമിതി രൂപീകരിച്ചു. വനംവകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് ചെരടായി ഉദ്ഘാടനം ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥനായ റോബിന്‍ ബിജേഷിനെ സെക്രട്ടറിയായി നിയമിച്ചു.
കോളനികളിലെ 58 കുടുംബങ്ങള്‍ക്കായി 300 ഹെക്ടര്‍ വനം പരിചരണ പ്രദേശമായി നല്‍കും. ആദിവാസികളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ 12 പേരടങ്ങുന്ന വനപാലക സംഘം രേഖാചിത്രങ്ങളാക്കി വിവരിച്ചു നല്‍കി. വിഭവം, ഭൂവിനിയോഗം, സഞ്ചാരം, കാലാവസ്ഥ, എന്നിവ ഭൂപടത്തിന്റെ മാത്രകയില്‍ തയ്യാറാക്കിയാണ് വനപാലകര്‍ ആദിവാസി സ്ത്രീകള്‍ക്കായി ക്ലാസ്സെടുത്തത്. ആദിവാസികള്‍ കൊണ്ടുവരുന്ന വനവിഭവങ്ങള്‍ ചൂക്ഷണത്തിലൂടെ തട്ടിയെടുക്കുന്നത് തടയുന്നതിനായി ഔട്ട്‌ലെറ്റ് സ്ഥാപിക്കും.
ഇതിലൂടെ ഉയര്‍ന്ന വിലക്ക് വിഭവങ്ങള്‍ ശേഖരിക്കുന്നതിനും പദ്ധതിയുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 42 ഇനം തടിയിതര വന വിഭവങ്ങളാണ് ആദിവാസികള്‍ കൊണ്ടു വരുന്നത്.
കല്ലുവാഴക്കായ്, ഓരില, തേന്‍, മൂവില തുടങ്ങിയ വനവിഭവങ്ങള്‍ ഔട്ട്‌ലെറ്റിലൂടെ വില്പന നടത്തി കിട്ടുന്ന തുക ആദിവാസികള്‍ക്ക് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിഎഫ്ഒ കീര്‍ത്തി, റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീല്‍, സെക്ഷന്‍ ഓഫീസര്‍ കെ എം സതീശന്‍ എന്നിവര്‍ കോളനിയിലെത്തി ആദിവാസികളുടെ മറ്റ് പ്രശ്‌നങ്ങളും ചോദിച്ച് മനസിലാക്കി.
Next Story

RELATED STORIES

Share it