kozhikode local

കള്ളവോട്ട് ചെയ്ത മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

താമരശ്ശേരി: പുതുപ്പാടി അടിവാരത്ത് കള്ളവോട്ട് ചെയ്യാനെത്തിയ മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചുരം നാലാം വളവില്‍ താമസിക്കുന്ന കാഞ്ഞിറപറമ്പില്‍ സിദ്ദീഖാണ് പിടിയിലായത്. വിദേശത്തുള്ള ഷമീറിന്റെ വോട്ട് രേഖപ്പെടുത്താനായി അടിവാരം ആറാം ബൂത്തില്‍ എത്തിയപ്പോഴാണ് സിദ്ദീഖിനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. അടിവാരം എല്‍പി സ്‌കൂളിലെ ആറാം ബൂത്തിലെ 448 സീരിയല്‍ നമ്പറിലുള്ള കുറുപ്പച്ചന്‍കണ്ടി ഷമീറിന്റെ വോട്ടു രേഖപ്പെടുത്താന്‍ ഇയാളുടെ സ്ലിപ്പുമായി എത്തിയപ്പോഴാണ് എ ല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടികൂടിയത്.
ലീഗ് പ്രവര്‍ത്തകനായ ഷമീര്‍ വിദേശത്താണെന്ന വിവരം എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാര്‍ പ്രിസൈഡിംഗ് ഓഫീസറെ അറിയിക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ചുരം രണ്ടാം വളവില്‍ താമസിക്കുന്ന ചാമുണ്ടിയില്‍ നിയാസിന്റെ തിരിച്ചറിയല്‍ കാര്‍ഡായിരുന്നു ഹാജരാക്കിയത്. തിരിച്ചറിയല്‍ കാര്‍ഡും വ്യാജമാണെന്ന് കണ്ടെത്തിയതോടെ പ്രിസൈഡിംഗ് ഓഫീസര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ലീഗ് പ്രവര്‍ത്തകനായ സിദ്ദീഖ് അടുത്തിടെയാണ് വിദേശത്തുനിന്നും എത്തിയത്. വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ സിദ്ദീഖിനെ കള്ളവോട്ട് ചെയ്യാന്‍ നിയോഗിക്കുകയായിരുന്നുവെന്നാണ് സൂചന. മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡും ഇലക്ഷന്‍ കമ്മീഷന്റെ സ്‌ലിപ്പും സിദ്ദീഖിന് ലഭിച്ചതും ദുരൂഹമാണ്.
Next Story

RELATED STORIES

Share it