kannur local

കള്ളവോട്ടിനെതിരേ പോരാട്ടം തുടരും: യുഡിഎഫ്

കണ്ണൂര്‍: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നടന്ന കള്ളവോട്ടിനെതിരെയുള്ള നിയമപോരാട്ടം തുടരുമെന്ന് യിഡിഎഫ് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമ പോരാട്ടം നടത്തുന്നതിന് ഇതുവരെ തടസ്സമായത് പോളിങ് ബൂത്തില്‍ മാര്‍ക്ക് ചെയ്യുന്ന വോട്ടേഴ്‌സ് ലിസ്റ്റും വോട്ടര്‍മാര്‍ ഒപ്പിടുന്ന സിഗ്നേച്ചര്‍ ഫയലും ലഭിക്കാതിരുന്നതാണ്.
ട്രഷറി ലോക്കറില്‍ സൂക്ഷിക്കുന്ന ഈ ഫയലുകള്‍ കേസ് നടപടികള്‍ക്കായി ലഭ്യമാക്കണമെന്ന് കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഇതു ലഭ്യമാക്കാമെന്ന് കലക്ടറും ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതുലഭിച്ചാലുടന്‍ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. 21പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവഴി കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജില്ലയില്‍ നടക്കുന്ന കള്ളവോട്ടിന്റെ പ്രധാന ഉത്തരവാദിത്വം പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കാണ്. ഇവര്‍ റിപോര്‍ട്ട് നല്‍കാത്തതാണ് കള്ളവോട്ട് വെളിച്ചത്തുകൊണ്ടാവരാന്‍ തടസ്സമാവുന്നതെന്നും നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ എ ഡി മുസ്തഫയും പങ്കെടുത്തു.
Next Story

RELATED STORIES

Share it