കള്ളപ്പണത്തിന്റെ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്‍മാരുടെ വിദേശനിക്ഷേപങ്ങളില്‍ കള്ളപ്പണം എത്രമാത്രമുണ്ടെന്ന ഔദ്യോഗിക കണക്ക് സര്‍ക്കാരിന്റെ കൈവശമില്ലെന്ന് ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ രാജ്യസഭയെ അറിയിച്ചു. ഇന്ത്യക്കാരുടെ വിദേശ നിക്ഷേപങ്ങളിലെ കള്ളപ്പണത്തിന്റെ കണക്ക് അന്വേഷിക്കുന്നുണ്ട്. ആദായനികുതി വകുപ്പും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടപടികളുമായി മുന്നോട്ടു പോവുകയാണ്. 152 മുതല്‍ 181 ബില്യണ്‍ യുഎസ് ഡോളര്‍ വരെ ഇന്ത്യക്കാര്‍ കള്ളപ്പണമായി വിദേശരാജ്യങ്ങളില്‍ സൂക്ഷിക്കുന്നതായി ബാങ്ക് ഓഫ് ഇറ്റലിയിലെ സാമ്പത്തികവിദഗ്ധര്‍ പുറത്തുവിട്ട റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. ഇറ്റാലിയന്‍ സാമ്പത്തിക വിദഗ്ധര്‍ ഐഎംഎഫിന്റെയും ഇന്റര്‍നാഷനല്‍ സെറ്റില്‍മെന്റ് ബാങ്കിന്റെയും വിവരശേഖരണത്തിലൂടെ കണ്ടെത്തിയ ധാരണകളുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയതെന്നു മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it