കള്ളപ്പണം: സമീര്‍ ഭുജ്ബല്‍ അറസ്റ്റില്‍

മുംബൈ: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ മുന്‍ എംപി സമീര്‍ ഭുജ്ബലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബലിന്റെ അനന്തരവനാണ് സമീര്‍. കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞദിവസം നിരവധിയിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ആറു മണിക്കൂറോളം ചോദ്യം ചെയ്യലിനു ശേഷമാണ് സമീറിനെ അറസ്റ്റ് ചെയ്തത്.
കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് കേസ്. കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ പൊതുമരാമത്ത് മന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബല്‍, മകന്‍ പങ്കജ് എന്നിവരുടെ വസതികളിലും ഇഡി തിരച്ചില്‍ നടത്തിയിരുന്നു. ഇഡി മുംബൈ വിഭാഗത്തിലെ 20 ഓളം ഉദ്യോഗസ്ഥരാണ് തിരച്ചിലില്‍ പങ്കെടുത്തത്. അതേസമയം, പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ നടത്തിയത് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും പാര്‍ലമെന്റില്‍ ബിജെപിക്ക് പിന്തുണയ്ക്കുവേണ്ടിയാണെന്നും എന്‍സിപി എംപി കിരിത്ത് സോമയ്യ, എന്‍സിപി വക്താവ് നവാബ് മാലിക് എന്നിവര്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it