Flash News

കള്ളപ്പണം : വീര്‍ഭദ്രസിങിനെ സിബിഐ ചോദ്യംചെയ്തു



ന്യൂഡല്‍ഹി:  കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു.ഇഡിക്ക് മുമ്പില്‍ ഹാജരാവുമ്പോള്‍ സിങിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുനല്‍കാന്‍ ഇഡി ഡല്‍ഹി ഹൈക്കോടതിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിങ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പത്തുകോടിയിലേറെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ സിബിഐ സിങിനും കുടുംബത്തിനും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.
Next Story

RELATED STORIES

Share it