കള്ളപ്പണം: ഭുജ്ബാലിന്റെ 290 ഏക്കര്‍ ഭൂമി ജപ്തിചെയ്തു

മുംബൈ: വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദന കേസില്‍ മഹാരാഷ്ട്ര മുന്‍ പൊതുമരാമത്തു മന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബലിന്റെ പഞ്ചസാര ഫാക്ടറിയും 290 ഏക്കര്‍ ഭൂമിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ഭൂമിക്കും ഫാക്ടറിക്കും 55 കോടി രൂപ വിലമതിക്കും.
ഭുജ്ബാലിന്റെ ഉടമസ്ഥതയിലുള്ള ആംസ്‌ട്രോങ് ഇന്‍ഫ്രാട്രക്ചറിന്റെ കീഴിലുള്ള സ്വത്തുക്കള്‍ കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് കണ്ടുകെട്ടാന്‍ തീരുമാനിച്ചത്. വില കുറച്ചുകാട്ടിയാണ് ഈ സ്വത്തുക്കള്‍ ഭുജ്ബാലിന്റെ സ്ഥാപനം വാങ്ങിയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it