Flash News

കള്ളപ്പണം : ബച്ചന് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം നഷ്ടമായേക്കും

ന്യൂഡല്‍ഹി : കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പനാമ പേപ്പറുകളില്‍ പേരുവന്നതിനെത്തുടര്‍ന്ന്് അമിതാബ് ബച്ചനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിയമിക്കുന്നത്് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപോര്‍ട്ട്.

ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തതായി ഔദ്യോഗികസ്ഥിരീകരണമില്ലെങ്കിലും ബച്ചനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ തന്നെയാണ് സാധ്യത എന്നാണ് സൂചനകള്‍. ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി കള്ളപ്പണ നിക്ഷേപമുള്ളയാളെ നിയോഗിക്കുന്നത് നാണക്കേടുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനം.

[related]പനാമ പേപ്പറുകളില്‍ ബച്ചന്റെയും മരുമകള്‍ ഐശ്വര്യയുടെ  പേരുകള്‍ ഉള്‍പ്പെട്ടതു സംബന്ധിച്ച പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകളും ബച്ചന് അനുകൂലമല്ലെന്നാണ് റിപോര്‍്ട്ടുകള്‍. എന്നാല്‍ ഗുജറാത്ത്് ടൂറിസത്തിന്റെ അംബാസിഡര്‍ കൂടിയായ ബച്ചനെ ഇത്തരമൊരു കാരണത്താല്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു മാറ്റേണ്ടി വരുന്നത്്് ഗുജറാത്ത് സര്‍ക്കാരിനും മോഡി സര്‍ക്കാരിനും നാണക്കേടുണ്ടാക്കുമെന്നതാണ് തിടുക്കത്തില്‍ തീരുമാനമെടുക്കുന്നതിന് തടസമാകുന്നതെന്നാണ് സൂചന. ബച്ചനെ രാഷ്ട്രപതിയാക്കാന്‍ മോഡിക്ക്് ആലോചനയുണ്ടായിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പനാമപേപ്പറുകള്‍ വെളിച്ചത്തു വന്നത് എന്നതും സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു.
Next Story

RELATED STORIES

Share it