Flash News

കള്ളപ്പണം; പനാമാ പേപ്പഴ്‌സില്‍ അജയ് ദേവ്ഗണിന്റെ പേരും

കള്ളപ്പണം; പനാമാ പേപ്പഴ്‌സില്‍ അജയ് ദേവ്ഗണിന്റെ പേരും
X
ajay-devgan-

[related]

ന്യൂഡല്‍ഹി: ബോളിവുഡ് താരം അജയ് ദേവ്ഗണും പനാമാ പേപ്പഴ്‌സിന്റെ കള്ളപ്പണക്കാരുടെ പട്ടികയില്‍. അമിതാഭ് ബച്ചനും ഐശ്വര്യാ റായ്ക്കു ശേഷം  പട്ടികയില്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ  ബോളിവുഡ് താരമാണ് അജയ്. നിരവധി കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്തു കൊണ്ടുവന്ന ദി ഇന്ത്യന്‍ എക്്‌സ്പ്രസ മാധ്യമമാണ് അജയ് ദേവ്ഗണിന്റെ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. അജയ്ക്ക് 2013ല്‍ ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപിലെ മെര്‍ലിബോണ്‍ എന്റര്‍ടെയ്ന്‍മെന്റിനെ ഏറ്റെടുത്തതായുള്ള പനാമ രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്.  ഇന്ത്യയ്ക്ക് പുറത്ത് ഹിന്ദി സിനിമകളുടെ വിപണനത്തിനും മറ്റും നടത്തുന്ന കമ്പനിയാണിത്. വിവാദ കമ്പനിയായ മൊസാക്ക് ഫോന്‍സേകയാണ് മെര്‍ലിബോണിന്റെ രജിസ്‌ട്രേഷന് സഹായിച്ചത്. മെര്‍ലിബോണിന്റെ യഥാര്‍ത്ഥ ഉടമ ലണ്ടന്‍ സ്വദേശിയായ ഹസ്സന്‍ എന്‍ സയാനിയാണ്. 2013 ഒക്ടോബര്‍ 29നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 31ന് സയാനിയില്‍ നിന്ന് 1000 ഓഹരികള്‍ അജയ് ദേവ്ഗണ്‍ വാങ്ങിയതായാണ് രേഖകള്‍. എന്നാല്‍ കമ്പനി നിയമപരമായി രജിസ്ട്രര്‍ ചെയ്തതാണെന്ന് താരം വ്യക്തമാക്കി.
Next Story

RELATED STORIES

Share it