കള്ളപ്പണം: പങ്കജ് ഭുജ്ബലിനെ ചോദ്യം ചെയ്തു

മുംബൈ: ഡല്‍ഹിയില്‍ മഹാരാഷ്ട്ര സദന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുതിര്‍ന്ന എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബലിന്റെ മകനും എംഎല്‍എയുമായ പങ്കജ് ഭുജ്ബലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. മുംബൈയിലെ ഇഡി ഓഫിസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ഛഗന്‍ ഭുജ്ബലും അനന്തരവന്‍ സമിറും പ്രതികളാണ്. ഇവരുടെ ഉടമസ്ഥതയിലുള്ള ഒമ്പതിടങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ രണ്ട് തവണ പരിശോധന നടത്തിയിരുന്നു.
ഭുജ്ബലിനും കുടുംബത്തിനും എതിരായ അന്വേഷണത്തിന്റെ പുരോഗതി ആരാഞ്ഞ് അഴിമതിവിരുദ്ധ ബ്യൂറോയോടും ഇഡിയോടും ബോംബെ ഹൈക്കോടതി റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it