Flash News

കള്ളപ്പണം; അമിതാഭ് ബച്ചനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്

കള്ളപ്പണം; അമിതാഭ് ബച്ചനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്
X
panama-amitabh-

[related]

ബഹാമാസ്: കള്ളപ്പണവിവാദവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്.  1993 മുതല്‍ 1997 വരെയുള്ള കാലങ്ങളില്‍  ബഹാമാസ്, ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപ് എന്നിവടങ്ങളിലെ നാലു ഷിപ്പിങ് കമ്പനികളുടെ ഡയറക്ടറായ ബച്ചന്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ബച്ചന്‍ ഈ കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങുകളില്‍ ടെലിഫോണ്‍ മുഖേന പങ്കെടുത്തതായും രേഖകളില്‍ പറയുന്നു. കമ്പനിയുടെ പ്രധാനപ്പെട്ട പേപ്പറുകളില്‍ ഡയറക്ടര്‍ സ്ഥാനത്ത് ബച്ചന്റെ പേരാണ് ആദ്യം കൊടുത്തിരിക്കുന്നത്. ലോകത്തെ കള്ളപ്പണ നിക്ഷേപകരുടെ പേര് പുറത്ത് വിട്ട പനാമ പേപ്പഴ്‌സില്‍ ബച്ചന്റെ പേര് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ബച്ചന്‍ തനിക്ക് കള്ളപ്പണ നിക്ഷേപമില്ലെന്ന് നിഷേധിച്ചിരുന്നു.
എന്നാല്‍ തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്ന് ബച്ചന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പുതിയ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it