Idukki local

കള്ളനോട്ട് കേസ്; നിര്‍മാണത്തില്‍ ഒറിജിനലിനെ വെല്ലുവിളിക്കുന്ന സൂക്ഷ്മത



തൊടുപുഴ: ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ അച്ചടിക്കാനായി നൂതന സാങ്കേതിക വിദ്യയുള്ള ഉപകരണങ്ങളാണ് കള്ളനോട്ടു കേസില്‍ പിടിയിലായ പ്രതികള്‍ ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. അത്ര സൂക്ഷ്മതയോടെയാണ് ഇവയുടെ നിര്‍മാണം.  അതിനാല്‍ നോട്ടു അച്ചടിക്കാനുപയോഗിക്കുന്ന യന്ത്രങ്ങള്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തില്‍ മുഖ്യ പ്രതിയായ നെടുങ്കണ്ടം സ്വദേശിയായ  സുനില്‍കുമാറാണ് നോട്ട് അച്ചടിക്കുന്നതില്‍ വിദഗ്ദ്ധന്‍ എന്നാണ് പോലീസ് പറഞ്ഞത്. കോരളത്തില്‍  പല ഭാഗത്തും കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്തിരുന്നതിന്റെ പേരിലാണ് ഇയാളുടെ പേരില്‍ പല പോലീസ് സ്‌റ്റേഷനുകളിലും കേസുകളുള്ളത്. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം.
Next Story

RELATED STORIES

Share it